പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; സമരക്കാരുടെ ഹർജി ഹരിത ട്രൈബ്യൂണല്‍ തള്ളി, പ്രതിഷേധം ശക്തമാകുന്നു

വെള്ളി, 22 ഡിസം‌ബര്‍ 2017 (12:20 IST)

പുതുവൈപ്പിനിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ എന്‍ ജി പ്ലാന്റ് നിര്‍മാണം നിര്‍ത്തി വെയ്ക്കേണ്ടതില്ലെന്ന് ഹരിത ട്രൈബ്യൂണല്‍. പദ്ധതിയുമായി സർക്കാരിനു മുന്നോട്ട് പോകാമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. പദ്ധതി നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നൽകിയ ഹർജിയാണ് ഹരിത ട്രൈബ്യൂണല്‍ തള്ളിയത്.
 
ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബഞ്ചാണ് സമരസമതിയുടെ ആവശ്യം തള്ളിയത്. പദ്ധതിയുമായി ഐഒസിക്ക് മുന്നോട്ട് പോകാമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന് സമരക്കാരുടെ ആരോപണത്തിനു കഴമ്പില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.
 
പദ്ധതി രൂപം കൊണ്ടാൽ ഇത് പ്രദേശവാസികളുടെ ജീവനും സ്വത്തിനും ദോഷമാണെന്നായിരുന്നു സമരസമിതി വാദിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന കാര്യത്തില്‍ മതിയായ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് വിധി സമരക്കാര്‍ക്ക് എതിരായത്. പദ്ധതിയുമായി മുന്നോട്ട് പോവാന്‍ അനുവദിക്കില്ലെന്നും സമരം ശ്കതമായി തുടരുമെന്നും സമരക്കാര്‍ നിലപാട് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പട്ടാപ്പകല്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ...

news

'മലപോലെ വന്നു, എലിപോലെ പോയി'; 2ജി അഴിമതിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍

ടുജി സ്പെക്ട്രം വിധിയില്‍ പ്രതികരണവുമായി എംവി ജയരാജന്‍. അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെയാണ് ...

news

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്ന് സൂചന

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ...

news

പ്രമേഹമുൾപ്പടെയുള്ള 92 ഇനം മരുന്നുകളുടെ വില കുറച്ചു

92 മരുന്നുകളുടെ വില കുറച്ച് നാഷനല്‍ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി. അർബുദം, പ്രമേഹം, ...

Widgets Magazine