നവംബര്‍ ഒന്നുവരെ മുഖ്യമന്ത്രി തുടര്‍ന്നേക്കില്ല: പിസി ജോര്‍ജ്

പിസി ജോര്‍ജ് , ഉമ്മന്‍ചാണ്ടി , പീരുമേട് , ഹൈറേഞ്ച്
പീരുമേട്| jibin| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (12:23 IST)
നവംബര്‍ ഒന്നുവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ സ്ഥാനത്ത് കാണുമോയെന്ന് സംശയമുണ്ടന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. നവംബര്‍ ഒന്നിന് മുമ്പ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത് എന്നാല്‍ ഈ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുല്ലുപാറയില്‍ ഹൈറേഞ്ചിലെ തടിവ്യാപാരികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് വിപ്പ്. രാഷ്ട്രീയത്തിലൂടെ വ്യക്തിവിരോധം തീര്‍ക്കുന്നത് നല്ല കാര്യമല്ല. നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭരണം നടത്തേണ്ടത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടിവ്യാപാരികളെ ചൂഷണം ചെയ്യുന്നത് നീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാമലക്കണ്ടത്ത് മന്ത്രിയെ തടഞ്ഞ സംഭവം തെറ്റായി പോയെന്നും പിസി ജോര്‍ജ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :