നികുതി നിഷേധസമരത്തില്‍ നിന്ന് പിന്നോട്ടില്ല: കൊടിയേരി

അധിക നികുതി , കൊടിയേരി , എല്‍ഡിഎഫ് , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (15:16 IST)
എല്‍ഡിഎഫ് പ്രഖ്യാപിച്ച നികുതി നിഷേധസമരത്തില്‍ നിന്ന് ഒരിഞ്ച് പുറകോട്ട് പോകില്ലെന്ന് സിപിഎം പിബി അംഗം കൊടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ മേല്‍ കടുത്ത നികുതി അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കൊടിയേരി വ്യക്തമാക്കി.

കോണ്‍ഗ്രസിനുള്ളില്‍ പോലും നികുതിവര്‍ധന സംബന്ധിച്ച് ഏകാഭിപ്രായമില്ല. അതു പോലെ തന്നെ 50 കോടി രൂപയുടെ നികുതി ഇളവ് പ്രഖ്യാപിച്ച് 200 കോടി രൂപയുടെ നികുതി ജനങ്ങളില്‍ അടിച്ചേല്‍പിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഏകാഭിപ്രായമില്ല. ഇതിനാല്‍ നിയമസഭ വിളിച്ചു കൂട്ടാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. നിയമസഭ വിളിച്ചു ചേര്‍ത്ത് നികുതി വര്‍ധനക്കുള്ള സാഹചര്യം വിശദമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :