ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് ജയലളിതയുടെ വിധി: വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം| Last Updated: തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (14:37 IST)
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നതെന്നത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിയാണെന്ന്
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ .തീരുവനന്തപുരത്ത്മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്.

നിഷ്പക്ഷ ഏജന്‍സി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി പ്രതിയാകുമെന്ന് ഉറപ്പാണ്. ആരോപണ വിധേയനായ അഴിമതിക്കേസുകളില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടായിട്ടുള്ളത്. എന്ത് വേലത്തരം കാണിച്ചാലും നിയമത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവരും വി എസ് പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :