തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 6 മാര്‍ച്ച് 2015 (15:30 IST)
വിവാദ വ്യവസായിയും തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ മുഹമ്മദ് നിസാമിനെ സംരക്ഷിക്കാൻ ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ ശബ്ദരേഖയടങ്ങിയ സിഡി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ് കൈമാറി.
നിയമസഭാ മന്ദിരത്തിലെ ചെന്നിത്തലയുടെ മുറിയില്‍ എത്തിയായിരുന്നു ജോര്‍ജ് കൂടിക്കാഴ്‌ച നടത്തിയതും സിഡി കൈമാറിയതും. നേരത്തെ നിസാമിനെ സംരക്ഷിക്കാൻ ബാലസുബ്രഹ്മണ്യം ഇടപെട്ടതിന്റെ തെളിവുകൾ ചീഫ് വിപ്പ് ആഭ്യന്തരമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിനുശേഷം ഇന്നായിരുന്നു ശബ്ദരേഖയടങ്ങിയ സിഡിയും നല്‍കിയത്.
സർക്കാർ നിലപാട് അറിഞ്ഞ ശേഷം തുടർനടപടികളെടുക്കുമെന്നും. ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും പിസി ജോർജ് വ്യക്തമാക്കി. നേരത്തെ നിസാമിനെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ തെളിവുകള്‍ അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കൈമാറിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.