ജോര്‍ജ് പറഞ്ഞത് വെറുംവാക്കല്ല; അന്വേഷിക്കണമെന്ന് കോടിയേരി

 മുഹമ്മദ് നിസാം , പിസി ജോർജ് , സിപിഎം , കോടിയേരി ബാലകൃഷ്ണൻ
കോഴിക്കോട്| jibin| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (15:17 IST)
വിവാദവ്യവസായി മുഹമ്മദ് നിസാം പ്രധാനപ്രതിയായ ചന്ദ്രബോസ് വധക്കേസ് അട്ടിമറിക്കാന്‍ ഡിജിപി ശ്രമിച്ചുവെന്ന സര്‍ക്കാര്‍ വിപ്പ് പിസി ജോർജ് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

പിസി ജോർജ് നടത്തിയ വെളിപ്പെടുത്തല്‍ ഗൌരവം നിറഞ്ഞതാണ്. നിസാമിനെതിരെ കാപ്പ ചുമത്താത്തത് അയാളുടെ ഉന്നതബന്ധം കൊണ്ടാണ്. ഇതു കൊണ്ടാണ് നിസാമിന് ജയിലിൽ മുന്തിയ പരിഗണനയും സൗകര്യങ്ങളും ലഭിച്ചതെന്നും പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയാതെ നിസാമിന് ജയിലില്‍ പരിഗണന ലഭിക്കില്ല. സിപിഎം പ്രവർത്തകരെ വ്യാപകമായി വേട്ടയാടുന്ന സര്‍ക്കാര്‍ നിസാമിന്റെ കാര്യത്തില്‍ തണുപ്പന്‍ നയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി കെഎം മാണിയെ ഇടതുപാളയത്തില്‍ എത്തിക്കാന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല. സിപിഎമ്മോ ഇടതുമുന്നണിയോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മകമായി അദ്ദേഹത്തെ വിചാരണ ചെയ്യുമെന്നും കോടിയേരി അറിയിച്ചു.
മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഈ മാസം ഏഴിന് ആയിരത്തോളം കേന്ദ്രങ്ങളിൽപ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :