ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കുനിര്‍ത്തണം: ഹൈക്കോടതി

ഹര്‍ത്താല്‍, ബന്ദ്, ഹൈക്കോടതി, ചന്ദ്രബോസ്, കൊച്ചി, Hartal, Bandh, High Court
കൊച്ചി| BIJU| Last Modified ചൊവ്വ, 16 ജനുവരി 2018 (21:15 IST)
ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഹൈക്കോടതി. നേരത്തേതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്‍റെ മറ്റൊരു രൂപമാണ് ഹര്‍ത്താലെന്നും കോടതി നിരീക്ഷിച്ചു.

സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഹര്‍ത്താലുകള്‍ ദോഷം ചെയ്യുകയാണ്. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്‍റെ പ്രതിച്ഛായ കെടുത്തുന്നു. സര്‍ക്കാരിന്‍റെ പരമപ്രധാനമായ കടമയാണ് പൌരന്‍റെ ജീവന്‍ സംരക്ഷിക്കുകയെന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

പത്തുവര്‍ഷം മുമ്പ് ഹര്‍ത്താലിനിടെയുണ്ടായ ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട ചന്ദ്രബോസിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

പതിനാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചന്ദ്രബോസ് കോടതിയെ സമീപിച്ചത്. ഏഴുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന് സിംഗിള്‍ ബഞ്ച് വിധിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :