അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

Pamba River
Pamba River
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2024 (20:42 IST)
പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍ നദിയുടെ കരയിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം. അച്ചന്‍കോവില്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി GD സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :