സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 7 ഡിസംബര്‍ 2024 (11:11 IST)
കൊച്ചിയില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി സ്വദേശി പ്രദീപ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കൊടുങ്ങല്ലൂര്‍ മുപ്പത്തടത്ത് കോണ്‍ഗ്രീറ്റ് മിക്‌സിങ് മെഷീന്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്.
കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞ് മെഷീന്‍ വൃത്തിയാക്കുന്നതിനായി വെള്ളം ഒഴിച്ച് കഴുകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് വച്ച് തന്നെ പ്രദീപിന്റെ മരണം സംഭവിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.