സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 9 ഡിസംബര്‍ 2024 (12:35 IST)
പത്തനംതിട്ടയില്‍
ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. പമ്പാവാലി കണമല പാലത്തിനു സമീപമാണ് അപകടം നടന്നത്. ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴായിരുന്നു നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്.
ചങ്ങനാശ്ശേരി സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റവരെ എരുമേലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.