പത്തനംതിട്ട|
JOYS JOY|
Last Updated:
വ്യാഴം, 9 ജൂലൈ 2015 (14:53 IST)
സ്കൂളുകളില്‍ പാഠപുസ്തകം എത്തിക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തിയ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച
പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. പത്തനംതിട്ട ഡി ഇ ഒ
ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജില്‍ ഡി വൈ എഫ് ഐ ജില്ല പ്രസിഡന്റ് പി ആര് പ്രദീപ്, സംസ്ഥാന വൈസ് പ്രസിഡന്റ് റോഷന് റോയി എന്നിവരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്കേറ്റു.
ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഉച്ചയോടെ മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തുകയും സി പി എം പ്രവര്‍ത്തകര്‍ ടി കെ റോഡ് ഉപരോധിക്കുകയും ചെയ്തു.