പത്തനംതിട്ടയില്‍ പകര്‍ച്ചപ്പനി : 337പേര്‍ ചികിത്സ തേടി

പത്തനംതിട്ട| Last Modified ഞായര്‍, 5 ജൂലൈ 2015 (15:06 IST)
ജില്ലയില്‍ വൈറല്‍പനി ബാധിച്ച 337 പേര്‍ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ മൂന്നും ചിറ്റാര്‍, ഓമല്ലൂര്‍, കടമ്മനിട്ട എന്നിവിടങ്ങളില്‍ ഓരോന്നും സംശയാസ്പദ
ഡെങ്കിപ്പനി ഉള്ളതായി കണ്ടെത്തി.

കാഞ്ഞീറ്റുകരയിലും മല്ലപ്പുഴശേരിയിലും ഓരോ സംശയാസ്പദ എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. കൊറ്റനാട് ഒരു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കടമ്മനിട്ട, വള്ളിക്കോട് എന്നിവിടങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് രണ്ടുപേര്‍ ചികിത്സതേടി.

ചിക്കന്‍പോക്‌സ് ബാധിച്ച് ഒരാളും വയറിളക്കം ബാധിച്ച് 39 പേരും ആശുപത്രികളിലെത്തി എന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :