ശബരിമല: നിറപുത്തരി 22 ന്

ശബരിമല, ഞായര്‍, 5 ജൂലൈ 2015 (14:51 IST)

ഇക്കൊല്ലത്തെ നിറപുത്തരി ഉത്സവം ജൂലൈ 22 നു നടക്കും. 22 നു പുലര്‍ച്ചെ 5.30 നും 6.15 നും ഇടയ്ക്കുള്ള അത്തം നക്ഷത്രത്തിലും കര്‍ക്കിടകം രാശിയിലുമാണ് നിറപുത്തരി.

ഈ ദിവസങ്ങളില്‍ പതിവു പൂജകള്‍ക്ക് പുറമേ വിശേഷാല്‍ പൂജയും പടിപൂജയും ഉദയാസ്തമയ പൂജയുമുണ്ടാവും. ഇതിനൊപ്പം നെയ്യഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവയും നടത്താവുന്നതാണ്.

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം ജൂലൈ 16 നു വൈകിട്ട് 5 മണിക്കു തുറക്കും. തുടര്‍ന്ന് അഞ്ച് ദിവസത്തെ പൂജകള്‍ക്ക് ശേഷം സാധാരണ രീതിയില്‍ നട അടയ്ക്കേണ്ടതാണ് എങ്കിലും 22 നു നിറപുത്തരി മഹോത്സവം ആയതിനാല്‍ അന്ന് രാത്രി 10 മണിക്കേ നട അടയ്ക്കുകയുള്ളു. അതിനു ശേഷം നട തുറക്കുന്നത് ചിങ്ങമാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16 നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അബ്‌ദുറബ്ബിനെതിരെ ഡിവൈഎഫ്‌ഐയുടെ നിലവിളക്ക് കൊളുത്തി പ്രതിഷേധം

വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബിനെതിരെ ഡി വൈ എഫ് ഐയുടെ നിലവിളക്ക് കൊളുത്തി പ്രതിഷേധം. ...

news

വ്യാപം കുംഭകോണം: വീണ്ടും ദുരൂഹമരണം

മധ്യപ്രദേശിലെ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട വ്യാപം കുംഭകോണ കേസില്‍ വീണ്ടും ...

news

പ്രേമത്തിന്റെ വ്യാജന്‍; അന്‍വര്‍ റഷീദിനോടും അല്‍ഫോണ്‍സ് പുത്രനോടും ഹാജരാകാന്‍ നിര്‍ദ്ദേശം

മലയാള ചലച്ചിത്രം പ്രേമത്തിന്റെ വ്യാജ പകര്‍പ്പ് ഇറങ്ങിയതുമായി ബന്ധപ്പട്ട് ചിത്രത്തിന്റെ ...

news

പ്രേമത്തിന്റെ വ്യാജന്‍; തീയറ്ററുടമകള്‍ സിനിമ ബന്ദിന് ഒരുങ്ങുന്നു

പ്രേമം സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് കോപ്പി വ്യാജ സി.ഡിയായി ഇറങ്ങിയതിനെ കുറിച്ചുള്ള ...

Widgets Magazine