ഉത്സവഘോഷയാത്രയില്‍ തീപ്പൊള്ളലേറ്റു രണ്ട് കുട്ടികള്‍ മരിച്ചു

parappalli, death, velamannur, police

പാരിപ്പള്ളി, മരണം, വേളമാന്നൂര്‍, പൊലീസ് parappalli, death, velamannur, police
പാരിപ്പള്ളി| Sajith| Last Updated: വ്യാഴം, 17 മാര്‍ച്ച് 2016 (10:42 IST)
ക്ഷേത്ര ഉത്സവ ഘോഷയാത്രക്കിടയില്‍ തീപ്പൊള്ളലേറ്റ
രണ്ട് കുട്ടികള്‍ മരിച്ചു. വേളമാന്നൂര്‍ സ്വദേശികളായ എ കെ ആര്‍ ഹൌസില്‍ ആകാശ് (16), മംഗലത്തു വീട്ടില്‍ എ ആര് ഭവനില്‍ അനന്തു (18) എന്നിവരാണു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

വേളമാന്നൂര്‍ ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന്‍റെ സമാപന ദിവസമായ ഞായറാഴ്ച നടന്ന ഘോഷയാത്രയില്‍ നാസിക്ദോല്‍ എന്ന നൃത്തരംഗം ഉണ്ടായിരുന്നു. ഇതിന് അകമ്പടിയായി പോയ പിക്കപ്പ് വാനില്‍ മണ്ണെണ്ണയും സൂക്ഷിച്ചിരുന്നു. നൃത്തരംഗത്തിനു കൊഴുപ്പു കൂട്ടാനായി നൃത്തത്തിനുള്ള തീപ്പന്തത്തിലേക്ക് വെടിമരുന്നു വാരി വിതറി.

ഇതോടെ പിക്കപ്പ് വാനില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയിലേക്കും വാനിലേക്കും തീപടര്‍ന്നു പിടിച്ചാണ് വാന്‍ ഡ്രൈവര്‍ വേളമാന്നൂര്‍ പച്ചയില്‍ വീട്ടില്‍ ശ്രീകുമാര്‍ (53) എന്നയാള്‍ക്കും മരിച്ച കുട്ടികള്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികള്‍ മരിക്കുകയാണുണ്ടായത്.

സംഭവത്തോട് അനുബന്ധിച്ച് ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ ആറു പേരെ കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത് കസ്റ്റഡിയിലെടുത്തു. വെടിമരുന്ന് എത്തിച്ചവരെയും ഉടന്‍ പിടികൂടുമെന്ന് പാരിപ്പള്ളി എസ് ഐ ജയകൃഷ്ണന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :