കാമുകനൊപ്പം കിടക്ക പങ്കിട്ടു: വിവാഹത്തലേന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

വിവാഹത്തലേന്ന് കാമുകനൊപ്പം കിടക്ക പങ്കിട്ട യുവതിയെ മാതാവ് കൊന്നു

ന്യൂഡല്‍ഹി, വിവാഹം, മരണം, പൊലീസ് delhi, wedding, death, police
ന്യൂഡല്‍ഹി| Sajith| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2016 (16:14 IST)
വിവാഹത്തലേന്ന് തന്റെ കാമുകനൊപ്പം കിടക്ക പങ്കിട്ട യുവതിയെ മാതാവ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ സീലാംപൂരില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ ഈ ദാരുണമായ അന്ത്യം.

യുവതിയുടെ മാതാവ് ഞായറാഴ്ച പുറത്തു പോയി മടങ്ങിവന്നപ്പോള്‍ മകള്‍ ഇവരുടെ വാടകക്കാരനായ യുവാവുമൊത്ത് കിടക്ക പങ്കിടുന്നത് കണ്ടെത്തി. ഇതില്‍ രോഷാകുലയായ മാതാവ് യുവതിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളെല്ലാം വീട്ടിലിരിക്കെയാണ് ദാരുണമായ ഈ സംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് കള്ളം പറഞ്ഞ് യുവതിയെ മാതാവും സഹോദരനും കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് സംഭവങ്ങളുടെ നിജസ്ഥിതി പുറത്തറിയുന്നത്.

യുവതിയുടെ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് സ്വദേശിയായ വ്യവസായിയുമായാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുറെകാലമായി യുവതി വാടകക്കാരനുമായി പ്രണയത്തിലായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :