പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും കൂടെയുണ്ടായിരുന്നു; പലപ്പോഴും ഞാന്‍ കരഞ്ഞു പോയിട്ടുണ്ട് - കലാഭവന്‍ മണിയെ ഓര്‍ത്ത് മഞ്ജു വാരിയർ

ആ മരണം ഉൾക്കൊള്ളാൻ തനിക്ക് കഴിയുന്നില്ലെന്നും മഞ്ജു

കലാഭവന്‍ മണി , മഞ്ജു വാരിയർ  , മലയാള സിനിമ , സല്ലാപം , കലാഭവന്‍ മണിയുടെ മരണം
തിരുനന്തപുരം| jibin| Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (02:31 IST)
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും ഒപ്പം നിന്ന വ്യക്തിയാണ് കലാഭവൻ മണിയെന്നു മഞ്ജു വാരിയർ. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ താന്‍ മണിയേട്ടന്റെ ആരാധികയായിരുന്നു. അദ്ദേഹത്തിന്റെ വിദേശ പരിപാടികളുടെ കാസറ്റുകള്‍ കൊതിയോടെ കണ്ടിരുന്ന കാലമുണ്ടായിരുന്നു തനിക്ക്. മണിയേട്ടന്റെ മരണത്തോടു പകുതി മനസ്സേ പൊരുത്തപ്പെട്ടിട്ടുള്ളൂ. ആ മരണം ഉൾക്കൊള്ളാൻ തനിക്ക് കഴിയുന്നില്ലെന്നും മഞ്ജു പറഞ്ഞു.

സിനിമയില്‍ ഞങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത് സല്ലാപത്തിലൂടെയാണ്. സല്ലാപത്തില്‍ നായികയാകുന്നതിനേക്കാള്‍ എനിക്ക് ഇഷ്‌ടം തോന്നിയത് മണിയേട്ടനോടൊപ്പം അഭിനയിക്കാൻ പറ്റുമെന്നതായിരുന്നു. ഞാന്‍ അത്രയ്‌ക്കും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്‌തിരുന്ന വ്യക്തിയായിരുന്നു മണിച്ചേട്ടനെന്നും മഞ്ജു പറഞ്ഞു.

മണിച്ചേട്ടനുമായി കൂടുതല്‍ പരിചയപ്പെട്ടതിനൊപ്പം ആരാധികയാണെന്ന് പറയുകയും കൂടി ചെയ്‌തതോടെ എന്നോടുള്ള സ്നേഹവും വാൽസല്യവും അദ്ദേഹത്തിന് കൂടുകയായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ പല രംഗങ്ങളിലും ഞാനും മണിയേട്ടനുമുള്ള രംഗങ്ങളിൽ അദ്ദേഹത്തിന്റെ അഭിനയം കണ്ടു ഞാൻ കരഞ്ഞിട്ടുണ്ടെന്നും ഇഎംഎസ് സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണ സമ്മേളനത്തിൽ മഞ്ജു പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :