മജീദ് യുഡിഎഫിലെ 'വാസവദത്ത': പന്ന്യന്‍

തിരുവനന്തപുരം| Last Updated: തിങ്കള്‍, 25 മെയ് 2015 (12:30 IST)
കെപിഎ മജീദിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. മജീദ് യു.ഡി.എഫിലെ 'വാസവദത്ത'യെന്ന് പന്ന്യന്‍ പറഞ്ഞു.
മലപ്പുറത്ത് ചുറ്റിക്കറങ്ങുന്നതാണ് രാഷ്ട്രീയമെന്നാണ് അദ്ദേഹത്തിന്റെ ധാരണ/ ദൈനംദിന രാഷ്ട്രീയത്തെ കുറിച്ച് പിടിപാടില്ലാത്തതിനാലാണ് ഇത്തരം പ്രസ്താവനകള്‍ പുറത്തിറക്കുന്നത്. സിപിഐയുടെ വിമ്മിട്ടത്തെകുറിച്ച് പറയാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ആരാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു.

എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അര്‍ഹമായ സ്‌ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫില്‍ ചേരുമെന്നും കെപിഎ മജീദ് നേരത്തെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പന്ന്യന്റെ പ്രതികരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :