എല്‍ഡിഎഫിലെ ഒരു പ്രമുഖകക്ഷി യുഡിഎഫിലേക്ക് വരും; ചര്‍ച്ച നടക്കുകയാണ്- മജീദ്

മുസ്‍ലിം ലീഗ് , കെപിഎ മജീദ് , സിപിഐ , യുഡിഎഫ്
കോഴിക്കോട്| jibin| Last Modified ഞായര്‍, 24 മെയ് 2015 (12:09 IST)
ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഒരു പ്രമുഖ കക്ഷി ഇത്തരത്തില്‍ യുഡിഎഫുമായി ചര്‍ച്ച നടത്തുന്നുണ്ട്. അര്‍ഹമായ സ്ഥാനവും പരിഗണനയും ലഭിച്ചാല്‍ ഈ പാര്‍ട്ടി ഉടന്‍ യുഡിഎഫില്‍ ചേരും. ഇക്കാര്യത്തില്‍ തന്‍റെ പ്രവചനം തെറ്റില്ലെന്നും മജീദ് വ്യക്തമാക്കി.

യുഡിഎഫില്‍ നിന്ന് ഒരു കക്ഷിയെയും അടര്‍ത്തിയെടുക്കാന്‍ സിപിഎം ശ്രമിക്കേണ്ടതില്ല. യുഡിഎഫ് വടക്കന്‍ മേഖലാ ജാഥയെ സംബന്ധിച്ച് മജീദ് കണ്ണൂര്‍ പാനൂരില്‍ സംസാരിക്കുകയായിരുന്നു. അതേസമയം, മജീദിന്റെ പ്രസ്താവന രാഷ്ട്രീയ ഗതികേടിന്റെ പര്യയമാണെന്ന് നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം പറഞ്ഞു. പ്രസ്താവനകൾ നടത്തുന്പോൾ മജീദ് പക്വത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അച്യുതമേനോൻ സർക്കാരിനോടു കാണിച്ച ബഹുമാനം സിപി‍ഐയോടു കാണിക്കണമെങ്കിൽ യുഡിഎഫിലേക്കു വരണ‍മെന്ന് മജീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതിസന്ധിയിലായ സിപിഎമ്മിന്റെ അന്തകനാണു വിഎസ‍് അച്യുതാനന്ദനെന്നും.
യുഡിഎഫിനെതിരെയുള്ള പ്രചാരവേലകളും തെറ്റിദ്ധാരണകളും ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്കു കൽപറ്റയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുമ്പോഴാണ് മജീദ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :