പി കൃഷ്ണദാസിന് തിരിച്ചടി; വിചാരണ പൂര്‍ത്തിയാകുന്നതു വരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി

ജിഷ്‌ണു കേസ്: വിചാരണ തീരുന്നത് വരെ പി.കൃഷ്ണദാസിന് കേരളത്തിൽ പ്രവേശിക്കാനാവില്ല

ന്യൂഡല്‍ഹി| സജിത്ത്| Last Modified വ്യാഴം, 16 നവം‌ബര്‍ 2017 (13:15 IST)
സി.ബി.ഐയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥിയായ ജിഷ്‌ണു പ്രണോയ് ആത്മഹത്യ​ചെയ്ത കേസ് ഏറ്റെടുക്കാന്‍ എന്തിനാണ് സി.ബി.ഐ മടിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് പ്രതിയായ ഷഹീർ ഷൗക്കത്തലി, ജിഷ്ണു പ്രണോയ് കേസുകൾ പരിഗണിക്കുന്ന വേളയിലായിരുന്നു
കോടതിയുടെ വിമർശനം.

ഈ കേസുകള്‍ എന്തുകൊണ്ടാണ് കേരള സർക്കാർ സി.ബി.ഐയ്ക്ക് വിട്ടതെന്ന കാര്യം അന്വേഷണ ഏജൻസി ഒരിക്കലെങ്കിലും പരിശോധിച്ചോയെന്നും കോടതി ചോദിച്ചു​ സി.ബി.ഐ അന്വേഷിക്കേണ്ടതായുള്ള എന്തെങ്കിലും കാരണം ഉള്ളപ്പോഴല്ലേ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതെന്നും കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത് എന്തിനാണെന്ന് സംസ്ഥാന സർക്കാര്‍ കോടതിയിൽ വിശദീകരിക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം,​ ഷഹീർ ഷൗക്കത്തലിയെ മർദ്ദിച്ച കേസിലെ പ്രതിയും നെഹ്റു ഗ്രൂപ്പ് ചെയർമാനുമായ പി.കൃഷ്‌ണദാസിനോട് വിചാരണ അവസാനിക്കുന്നതുവരെ കേരളത്തിൽ പ്രവേശിക്കരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഷഹീർ ഷൗക്കത്തലി കേസിലെ സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് പി.കൃഷ്ണദാസിനോട് കേരളത്തിൽ പ്രവേശിക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :