പി കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തിൽ ഉടൻ നടപടിയെന്ന് സൂചന; അന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും

Sumeesh| Last Updated: വ്യാഴം, 11 ഒക്‌ടോബര്‍ 2018 (14:18 IST)
ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ ഡിവൈ എഫ് ഐ വനിതാ പ്രവർത്തകയുടെ ലൈംഗിക ആരോപണ പരാതിയിൽ ഉടൻ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. വിഷയത്തിൽ പാർട്ടി കമ്മീഷന്റെ അന്വേഷന റിപ്പോർട്ട് വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്യും.

ഓഗസ്റ്റ് പതിനാലിനാണ് യുവതി
ശശിക്കെതിരെ പാർട്ടി സംസ്ഥാന ദേശീയ നേതൃത്വങ്ങളിൽ പരാതി നൽകികുനത്. തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പി കെ ശ്രീമതിയും എ കെ ബാലനും അടങ്ങുന്ന രണ്ടംഗ കമ്മീഷനെ ചുമതലപ്പെടൂത്തുകയായിരുന്നു.

കമ്മീഷൻ യുവതിയിൽ നിന്നും പി കെ ശശിയിൽ നിന്നും ഫോൺ മുഖാന്തരവും നേരിട്ടും വിഷദമായി മൊഴിയെടൂത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് വെള്ളിയാഴ്ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ സമർപ്പിക്കുന്നത്. റിപ്പോർട്ട് യോഗം ചർച്ചചെയ്ത ശേഷം പി കെ ശശി എം എൽ എക്കെതിരെ നടപടി ഉണ്ടായേക്കും എന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :