ഫ്ലക്സുകളിൽ തന്റെ ചിത്രം പതിക്കരുത്; കര്‍ശന നിര്‍ദേശവുമായി പി ജയരാജൻ

കണ്ണൂർ, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (13:48 IST)

 P Jayarajan , facebook , cpm , kannur , സിപിഎം , പി ജയരാജൻ , കണ്ണൂർ
അനുബന്ധ വാര്‍ത്തകള്‍

പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്ലക്സുകളിൽ തന്റെ ചിത്രം പതിക്കരുതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പിന്‍മാറണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടതെന്നും ജയരാജന്‍ പറയുന്നു.

പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സിപിഎം സമ്മേളനങ്ങൾ വലിയ ജനപങ്കാളിത്തത്തോടു കൂടി നടന്നുവരികയാണ്. ജനങ്ങളാകെ മുൻകൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിൽ എന്റെ ഫോട്ടോ ഉൾക്കൊള്ളുന്ന ഫ്ലക്സ് ബോർഡുകൾ ഉയർത്തിയതായി കാണാൻ കഴിഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽനിന്ന് അവർ പിന്മാറണം. ഇതുയർത്തി ശത്രു മാധ്യമങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണു ശ്രമിക്കുന്നത്. അതിനു സഹായകരമാണ് ഇത്തരം ബോർഡുകൾ. സമ്മേളനങ്ങളുടെ ഭാഗമായി പാർട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്. ഈ ഉദ്ദേശ്യം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിപിഎം പി ജയരാജൻ കണ്ണൂർ Facebook Cpm Kannur P Jayarajan

വാര്‍ത്ത

news

റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യ; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി രസിച്ച് യാത്രക്കാര്‍

റെയില്‍വേ സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ...

news

ഓഖി ചുഴലിക്കാറ്റ്; വ്യത്യസ്തനായി ഇന്നസെന്റ്

ഓഖി ചുഴലിക്കാറ്റിൽ ദു‌രിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടനും എം പിയുമായ ഇന്നസെന്റ്. ...

news

വിമര്‍ശിക്കുന്നവരെ കൊല്ലുന്ന വില്ലനാണ് അമിത് ഷാ: രാഹുല്‍ ഗാന്ധി

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ ‘ഷാകാല്‍’ എന്ന പ്രശസ്ത ബോളിവുഡ് വില്ലന്‍ ...

Widgets Magazine