ആ കുഞ്ഞ് ഭിക്ഷാടകരുടെ കൈയില്‍ എത്തിയതല്ല, എത്തിച്ചത്; പിന്നില്‍ സ്വന്തം അമ്മ - വെളിപ്പെടുത്തലുമായി ദീപ

ന്യൂഡല്‍ഹി, വെള്ളി, 1 ഡിസം‌ബര്‍ 2017 (17:39 IST)

 deepa manoj , facebook , girl , boy , ഭിക്ഷാടകന്‍ , വീഡിയോ , ദീപ മനോജ് ,  ദീപിക

ഭിക്ഷാടകനായ ബാലന്റെ കൈയില്‍ കിടന്നുറങ്ങുന്ന അര്‍ദ്ധനഗ്‌നയായ ബാലികയുടെ ദൃശ്യങ്ങള്‍ ഫേസ്‌ബുക്കിലൂടെ പുറത്തുവന്നതിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഈ വീഡിയോ സംബന്ധിച്ച് ഉയര്‍ന്നിരുന്നു. ഡൽഹി സ്വദേശിയും സാമൂഹ്യപ്രവർത്തകയുമായ ദീപ മനോജാണ് സമൂഹമനസാക്ഷിയെ ആഴത്തില്‍ ചിന്തിപ്പിച്ച ഈ ദൃശ്യങ്ങള്‍ പകര്‍ത്തി തന്റെ എഫ്‌ബി പേജിലൂടെ പുറത്തുവിട്ടത്.

ബാലികയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് മണിക്കുറുകള്‍ക്കകം തന്നെ അവ വൈറലാകുകയും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേയ്ക്കും 15 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കാണുകയും ചെയ്‌തു. വീഡിയോ വൈറലായതിന് പിന്നാലെ ശക്തമായ ഇടപെടലുകള്‍ വിഷയത്തില്‍ നടത്തിയതോടെ കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ദീപയ്‌ക്ക് സാധിച്ചു.

ദൃശ്യങ്ങളില്‍ കാണുന്ന കുട്ടിയും ബാലനും ആരാണെന്നുള്ള ചോദ്യങ്ങള്‍ ശക്തമായിരുന്നു. പിന്നില്‍ ഭിക്ഷാടന മാഫിയ ആണോ എന്ന സംശയവും ഇതോടെ ബലപ്പെട്ടു. ഇതിനുള്ള ഉത്തരമാണ് ദീപ ഇപ്പോള്‍ നല്‍കുന്നത്.

ഭിക്ഷാടനത്തിനായി കുഞ്ഞിനെ നല്‍കിയത് സ്വന്തം അമ്മ തന്നെയാണെന്നാണ് ദീപ വ്യക്തമാക്കിയിരിക്കുന്നത്. അമ്മയുടെ അനുവാദത്തോടെയാണ് കുഞ്ഞിനെ ഭിക്ഷയ്ക്കായി ബാലന്‍ ഉപയോഗിച്ചത്. അമ്മയുമായി നടത്തിയ സംഭാഷണത്തില്‍ അവര്‍ ഇക്കാര്യം സമ്മതിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ അമ്മയുമായി സംസാരിച്ച് ഭിക്ഷാടനം സംബന്ധിച്ച കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി. തെറ്റ് സമ്മതിച്ച അവര്‍ കുഞ്ഞിനെ സംരക്ഷിക്കാമെന്ന് ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി. അമ്മയുടെ ഉറപ്പില്‍ കുട്ടിയെ കൈമാറിയെങ്കിലും തുടര്‍ന്നും ഞങ്ങളുടെ ശ്രദ്ധയുണ്ടാകും. വീണ്ടും ഈ തെറ്റ് ആവർത്തിക്കുന്ന പക്ഷം കുട്ടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ദീപ വ്യക്തമാക്കി.

(കടപ്പാട്: മനോരമ ഓണ്‍ലൈന്‍)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തരൂരിനെ അപമാനിച്ച അർണാബിന് കിട്ടിയത് എട്ടിന്റെ പണി; വാർത്തയാക്കാം... പക്ഷേ അപമാനിക്കാൻ ശ്രമിക്കരുതെന്ന് ഹൈക്കോടതി

റിപ്ലബിക് ചാനലിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന ആവശ്യമുന്നയിച്ച് ശശി തരൂര്‍ ...

news

ഇനി അവൾ ഭിക്ഷയാചിക്കാൻ തെരുവിൽ വരില്ല, നല്ല വസ്ത്രങ്ങൾ അണിഞ്ഞ് സ്കൂളിലേക്ക് പോകും; അവസാനം ആ പെൺകുട്ടിയെ കണ്ടെത്തി !

അടുത്തിടെയാണ് സോഷ്യല്‍മീഡിയയില്‍ ചില ചിത്രങ്ങളും വീഡിയോകളും വൈറലായത്. പത്തു വയസിനടുത്ത് ...

news

കൂട്ട ശിശുമരണം ജനം മറന്നു, യുപിയില്‍ യോഗിയുടെ തന്ത്രങ്ങള്‍ക്ക് വിജയം; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം

യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ...

Widgets Magazine