ചെങ്ങന്നൂരിൽ മാണി ആർക്കൊപ്പം? നോക്കുകൂലി നിയമ ഭേതഗതിയിൽ പിണറായിയെ പുകഴ്ത്തി കെ എം മാണി

വ്യാഴം, 10 മെയ് 2018 (16:44 IST)

ചെങ്ങന്നൂരിൽ മാണിയുടെ പിന്തുണ ആർക്കോപ്പം എന്ന് ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടയിൽ നോക്കുകൂലി വിഷയത്തിൽ പിണറായി വിജയനെ പുകഴ്ത്തി കെ എം മാണി. കേരള കോൺഗ്രസ്സ് എം പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ‘വികസനത്തിന്റെ സൂര്യോദ്യം‘പേരിൽ മാണി എഴുതിയ ലേഖനത്തിലാണ് പിണറായിയുടെ നിലപാടിനെ പുകഴ്ത്തുന്നത്. 
 
അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ പിന്തുണ ആർക്കോപ്പം എന്ന കാര്യത്തിൽ മാണി ഇതേവരെ വെളിപ്പെടുത്തലുകളൊന്നും തന്നെ നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും മാണിയുടെ നിലപാട് സ്വാധീനിക്കും.
 
ചെങ്ങന്നൂരിൽ മനസാക്ഷി വോട്ടിനാവും മാണി ആഹ്വാനം ചെയ്യുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അതേ സമയം തിരഞ്ഞെടുപ്പിൽ നിലപാട് വെളിപ്പെടുത്താത്ത മാണി രാഷ്ട്രീയ നപുംസകമാണെന്നും മാണിക്ക് 500 വോട്ട് പോലും ചെങ്ങന്നൂരിൽ കിട്ടില്ലെന്നും പി സി ജോർജ്ജ് കുറ്റപ്പെടുത്തിയിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മമതയ്‌ക്ക് കനത്ത തിരിച്ചടി; ഓണ്‍ലൈന്‍ നാമനിര്‍ദേശ പത്രിക വേണ്ടെന്ന് സുപ്രീംകോടതി - തൃണമുല്‍ സ്ഥാനാര്‍ഥികളുടെ ഏകപക്ഷീയ വിജയം റദ്ദാക്കി

പശ്ചിമ ബംഗാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇ മെയില്‍ മുഖാന്തരം ...

news

മുംബൈയിൽ മലയാളി വിദ്യാർത്ഥിയുടെ മരണം; കൊലപാതകം തന്നെയെന്ന് പൊലീസ്, പ്രതികൾ കുറ്റം സമ്മതിച്ചു

മുംബൈയിലെ ഉൽ‌വയിൽ മലയാളി വിദ്യാർത്ഥി മരണപ്പെട്ട സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തെ ...

news

നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചു; ഇൻ‌വിജിലേറ്റർക്കെതിരെ പൊലീസ് കേസ്

നീറ്റ് പരീക്ഷയുഒടെ സെക്യൂരിറ്റി ചെക്കിങ്ങിന്റെ പേരിൽ വീണ്ടും പെൺകുട്ടിയുടെ അടിവസ്ത്രം ...

Widgets Magazine