തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി എടുക്കണം: സിഎന്‍ ബാലകൃഷ്ണന്‍

ജിജി ബാലകൃഷ്‌ണന്‍ , രമേശ് ചെന്നിത്തല , ടോമിന്‍ തച്ചങ്കരി , ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2015 (19:34 IST)
തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെര്‍ഡ് മാനേജിഫ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയ ടോമിന്‍ തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹകരണ വകുപ്പ്മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ രംഗത്ത്‍. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ജിജി ബാലകൃഷ്‌ണന്‍ എന്നിവര്‍ക്ക് കത്ത് നല്‍കുകയും ചെയ്‌തു.

കണ്‍സ്യൂമര്‍ഫെര്‍ഡ് മാനേജിഫ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയ ടോമിന്‍ തച്ചങ്കരി അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും കൊച്ചിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ തനിക്കും മറ്റ് ജനപ്രതിനിധികള്‍ക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് മന്ത്രി കത്തില്‍ ആരോപിക്കുന്നത്.

അതേസമയം, ടോമിന്‍ തച്ചങ്കരിയെ മാറ്റിയ വിഷയത്തില്‍ ന്യായീകരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. തച്ചങ്കരിയെ കണ്‍സ്യൂമര്‍ ഫെഡ്‌ സ്ഥാനത്തു നിന്ന് മാറ്റിയ നടപടി അവസാനിച്ചു. കഴിഞ്ഞത്‌ കഴിഞ്ഞു, ഇനി ആ വിഷയത്തില്‍ ചര്‍ച്ചയില്ല. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയെ കുറിച്ച്‌ തച്ചങ്കരി തന്നോട്‌ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ തനിക്ക്‌ കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം ഡി സ്ഥാനത്തു നിന്ന് മാറ്റിയത്. ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ആയിരുന്ന ശ്രീലേഖ ഐ പി എസ് ഉപരി പഠനാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇത്.
മൂന്നു മാസത്തെ അവധിക്ക് ശ്രീലേഖ അപേക്ഷ നല്കിയിരുന്നു.

റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം ഡിയായി ഐ ജി ഗോപിനാഥിനേയും നിയമിച്ചു.
അതേസമയം, ടോമിന്‍ തച്ചങ്കരിയെ കെ എം എം എല്‍ എംഡിയാക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി എതിര്‍ത്തു. നിലവിലെ സ്ഥിതി തുടരട്ടെയെന്ന് കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :