ഉമ്മൻചാണ്ടി സർക്കാരിനെ ജനം അടിച്ചു പുറത്താക്കും: വിഎസ്

 ഉമ്മന്‍ചാണ്ടി , വിഎസ് അച്യുതാനന്ദൻ , ബാര്‍ കോഴക്കേസ് , സിപിഎം , തദ്ദേശ തെരഞ്ഞെടുപ്പ്
കാസർകോട്| jibin| Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (13:23 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിനെ രൂക്ഷാമായ ഭാഷയില്‍ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആവര്‍ത്തിക്കും. അഴിമതിക്കാരെയും കോഴക്കാരെയും പോറ്റിവളർത്തുന്ന ഉമ്മൻചാണ്ടി സർക്കാരിനെ ജനം അടിച്ചു പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെ ജനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വമ്പൻ പരാജയം. തദ്ദേശ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ബാര്‍ കോഴക്കേസില്‍ കെ എം മാണി പുറത്തായി. അടുത്തത് 15 കോടി രൂപ കോഴ വാങ്ങിയ
കെ ബാബുവാണ്. സംസ്ഥാനത്ത് കൊടിയ അഴിമതിയും വിലക്കയറ്റവും മൂലം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണെന്നും വിഎസ് അച്യുതാനന്ദൻ പറഞ്ഞു. പള്ളിക്കരയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :