മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Last Modified ശനി, 24 ഓഗസ്റ്റ് 2019 (08:07 IST)
മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. ആലപ്പുഴ ചേർത്തലയിൽ ഇന്നലെ വൈകിട്ട് എട്ടുമണിയോടെയായിരുന്നു ദാരുണസംഭവമുണ്ടായത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പട്ടണക്കാട് പഞ്ചായത്ത് 16ആം വാർഡ് വെട്ട‌യ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻ ജോസ്- സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :