തൈരില്‍ മാതള നാരങ്ങ ചേര്‍ത്ത് കഴിച്ചാലുള്ള നേട്ടങ്ങള്‍ തിരിച്ചറിയണം

 pomegranate , health , curd mix , മാതള നാരങ്ങ , മാതളം , തൈര് , ആരോഗ്യം , ജീവിത ശൈലി
Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (19:55 IST)
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതില്‍ മുന്‍ പന്തിയിലാണ് മാതള നാരങ്ങ. ശരീരത്തിനു വേണ്ട പലവിധ ഗുണങ്ങളും അടങ്ങിയിട്ടുള്ള പഴ വര്‍ഗമാണിത്. തൈരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ഫലം ഇരട്ടിയാകും. ഈ കൂട്ടിന്റെ ഗുണങ്ങള്‍ ഭൂരിഭാഗം പേര്‍ക്കും അറിയില്ല.

ക്ഷീണവും തളര്‍ച്ചയും ഇല്ലതാക്കാന്‍ സാധിക്കുന്നതിനൊപ്പം ഡിപ്രഷൻ എന്ന അവസ്ഥ ഒഴിവാക്കാനും മാതള നാരങ്ങ തൈരില്‍ ചേര്‍ത്ത് കഴിക്കുന്നത് സഹായിക്കും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും
രക്തധമനികളിലെ കൊഴുപ്പ് ഇല്ലാതാകുകയും ചെയ്യും.

പക്ഷാഘാതം തടയുന്നതിനൊപ്പം ജീവിത ശൈലി രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും മാതള നാരങ്ങയും തൈരും സഹായിക്കും. പ്രമേഹ രോഗികള്‍ക്കുള്ള ഏറ്റവും മികച്ച പരിഹാരങ്ങളില്‍ ഒന്നാണ് മാതള നാരങ്ങ. മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തിന്റെ എല്ലാം തരത്തിലുള്ള അസ്വസ്ഥകളേയും ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം, കൊളസ്ട്രോൾ, ഊര്‍ജമില്ലായ്‌മ എന്നിവയ്‌ക്ക് പരിഹാരം കൂടിയാണ് മാതള നാരങ്ങ തൈരില്‍ ചേര്‍ത്ത് പതിവായി കഴിക്കുന്നത്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് ഈ ജ്യൂസ്. ആരോഗ്യം മെച്ചപ്പെടുത്തി ശരീരം കരുത്തുള്ളതാക്കി മാറ്റുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :