മാതള ജ്യൂസ് ലൈംഗികശേഷി ഇരട്ടിയാക്കുമോ ?

  pomegranate juice , pomegranate , health , food , life style , ആരോഗ്യം , സ്‌ത്രീ , ലൈംഗിക ശേഷി , മാതളം
Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (10:35 IST)
ആരോഗ്യത്തിന് കരുത്തും ശരീരത്തിന് ആവശ്യമായ ഊര്‍ജവും പ്രധാനം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് മാതളം. സ്‌ത്രീ - പുരുഷ ഭേദമില്ലാതെ എല്ലാവരും ശീലമാക്കേണ്ട ഒന്നാണിത്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മാതള ജ്യൂസ് ദിവസവും കഴിക്കുന്നത് പലവിധ രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്.

ജീവകം സി അടങ്ങിയ മാതളച്ചാര്‍ ദിവസവും കഴിച്ചാലുള്ള നേട്ടങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കുമറിയില്ല. അർബുദം തടയാനും ഓർമശക്തി മെച്ചപ്പെടുത്താനും മാതളത്തിന് കഴിയും.

മാതള ജ്യൂസിൽ അടങ്ങിയ പോളിഫിനോളുകൾ നാഡികളെ സംരക്ഷിക്കുന്നു. അൽഷിമേഴ്സിൽ നിന്ന് സംരക്ഷണമേകാനും സഹായിക്കുന്നു. ദഹനത്തിന് സഹായകമാകുകയും സന്ധിവാതം ഇല്ലാതാക്കാനും മാതളത്തിന് സാധിക്കും.

ഹൃദയത്തെയും ഹൃദയ ധമനികളെയും സംരക്ഷിക്കാനും അണുബാധ തടയാനും മാതള ജ്യൂസിന് സാധിക്കും. ചര്‍മത്തിന്റെ തിളക്കത്തിനും വിളര്‍ച്ച തടയുന്നതിനും മാതളം സഹായിക്കും.

മാതളത്തില്‍ ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ രക്തസമ്മർദം തടഞ്ഞ് പ്രത്യുല്പാദനത്തിനു സഹായിക്കുന്നു. പ്ലാസന്റയിലെ ഓക്സീകരണ സമ്മർദം കുറയ്ക്കാനും മാതള ജ്യൂസ് സഹായിക്കുന്നു. പുരുഷന്മാരിലും സ്ത്രീകളിലും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനും മാതള ജ്യൂസ് കുടിക്കുന്നതിലൂടെ സാധിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :