നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗിസിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് , ഉതുപ്പ് വര്‍ഗിസ് , സിബിഐ ,  ഇന്റര്‍പോള്‍
കൊച്ചി| jibin| Last Updated: തിങ്കള്‍, 20 ഏപ്രില്‍ 2015 (14:52 IST)
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗിസിനെ നാട്ടിലെത്തിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കുന്നു. സിബിഐ കൊച്ചി യൂണിറ്റാണ് നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. കൊച്ചിയിലെ അല്‍ സറാഫ എന്ന ഏജന്‍സി അധികതുക വാങ്ങി വിദേശത്തേക്കു നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തിയെന്നാണു കേസ്. 19,500 രൂപയ്ക്കു പകരം 19 ലക്ഷത്തിലധികം രൂപയാണ് ഏജന്‍സി ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കിയിരുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇ-മെയിൽ വഴി ഉതുപ്പ് വർഗീസിന് സി.ബി.ഐ നോട്ടീസ് അയച്ചെങ്കിലും അയാൾ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്റർപോളിനെ സമീപിക്കാൻ സി.ബി.ഐ തീരുമാനിച്ചത്. കൊച്ചിയിലെ ഏജൻസിയുടെ ഓഫീസിൽ കഴിഞ്ഞ നാലു ദിവസമായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയിരുന്നു. കണക്കിൽപ്പെടാത്ത മൂന്ന് കോടി രൂപയും ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :