Widgets Magazine Widgets Magazine

ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് പിണറായി വിജയന്‍

കോഴിക്കോട്, ശനി, 4 ഫെബ്രുവരി 2017 (14:38 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി രാമസ്വാമിയുടെ കാലത്ത് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ സാധ്യമല്ലെന്ന് ആയിരുന്നു പിണറായി വിജയന്‍ വ്യക്തമാക്കിയത്.
 
ലോ അക്കാദമിക്ക് ഭൂമി നല്കിയതിനെപ്പറ്റി അന്വേഷിക്കണമെന്നും വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന ഭൂമി തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്കിയിരുന്നു. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
 
മുന്‍ സര്‍ക്കാരിന്റെ കാലത്തോ ഈ സര്‍ക്കാരിന്റെ കാലത്തോ അല്ല ഭൂമി കൈമാറിയത്. ഏതോ കാലത്ത് നടത്തിയ ഭൂമി കൈമാറ്റത്തെപ്പറ്റി അന്വേഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിലരുടെ ആവശ്യമാണ് ഭൂമി നല്കിയതിനെപ്പറ്റി പരിശോധിക്കണം എന്നത്. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ, അക്കാദമി ഭൂമി ഏറ്റെടുക്കുകയോ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ജിയോ ഉപഭോക്‍താക്കള്‍ ഞെട്ടലില്‍; ബിഎസ്എൻഎല്ലിന്റെ ഓഫര്‍ പെരുമഴ - 36 രൂപയ്‌ക്ക് എത്ര ജിബി ലഭിക്കുമെന്ന് അറിയാമോ ?

റിലയന്‍‌സ് ജിയോ തുടക്കം കുറിച്ച ടെലികോം മേഖലയിലെ മത്സരത്തിന് ഒപ്പമെത്താന്‍ രാജ്യത്തെ ...

news

വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ...

news

ജലദോഷവുമായി എത്തിയ രോഗിക്ക് വര്‍ഷങ്ങളോളം എയിഡ്‌സിന്റെ ചികിത്സ നടത്തിയ ഡോക്‍ടര്‍ കുടുങ്ങി

പനിയും ചുമയുമായി എത്തിയ രോഗിക്ക് എച്ച്ഐവി ഉണ്ടെന്ന് പറഞ്ഞ് ചികിത്സ നടത്തിയ ഡോക്‍ടര്‍ക്ക് ...

news

ഒപിഎസ് ഇനി കാഴ്‌ചക്കാരന്‍, ശശികല തമിഴകം ഭരിച്ചേക്കും - ചെന്നൈയില്‍ വെള്ളിയാഴ്‌ച നടന്നത് വന്‍ നീക്കങ്ങള്‍

ജെ ജയലളിതയുടെ നിര്യാണത്തിനുശേഷം എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത വികെ ശശികല ...

Widgets Magazine Widgets Magazine