ഉന്നത സ്വാധീനം ഉപയോഗിച്ച് പാറ്റൂര്‍, ടൈറ്റാനിയം തുടങ്ങിയ കേസുകള്‍ അട്ടിമറിക്കുന്നുവെന്ന് സംശയം; പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ്

തിരുവനന്തപുരം, വ്യാഴം, 2 ഫെബ്രുവരി 2017 (13:38 IST)

Widgets Magazine

വിജിലന്‍സ് വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് രംഗത്ത്. പല അഴിമതി കേസുകളിലേയും അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. ഉന്നത സ്വാധീനം ഉപയോഗിച്ച് ഈ കേസുകള്‍ അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാറ്റൂര്‍, ടൈറ്റാനിയം, മൈക്രോ ഫിനാന്‍സ്, ബാര്‍കോഴക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസ് വകുപ്പ് മേധാവിയായ വിജിലന്‍സിനെതിരെ വിഎസ് വിമര്‍ശനവുമായി എത്തിയത്‍.   
 
വെള്ളാപ്പള്ളി നടേശനെതിരെ ഉണ്ടായിരുന്ന മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുയെന്നല്ലാതെ മറ്റൊന്നും ഈ കേസില്‍ നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നയിക്കപ്പെടുന്ന പല പരാതികളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ട്. വിദഗ്ധ സംഘത്തെ ഇത്തരം കേസുകള്‍ അടിയന്തരമായി ഏല്‍പ്പിക്കണമെന്നും കേസന്വേഷണം വേഗത്തിലാക്കണമെന്നും വിഎസ് പറഞ്ഞു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വി.എസ് പിണറായി വിജയന്‍ വിജിലന്‍സ് Vigilance Vs Achuthanandan Pinarayi Vijayan Vellapalli Natesan

Widgets Magazine

വാര്‍ത്ത

news

ജിഷയുടെ ആനുകൂല്യത്തെച്ചൊല്ലി സഹോദരിയും അമ്മയും വഴക്ക്; ദീപ രാജേശ്വരിയെ കസേരയെടുത്ത് അടിച്ചു

പെരുമ്പാവൂരിൽ കൊല്ലപ്പെ‌‌ട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തിന് ലഭിച്ച ...

news

ഓര്‍മ്മകള്‍ ജീവിക്കും; ഇ അഹമ്മദിന്റെ ഭൌതികശരീരം ഖബറടക്കി

പാര്‍ലമെന്റ് അംഗവും മുന്‍കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയാധ്യക്ഷനും ആയിരുന്ന ഇ ...

news

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍ക്കെതിരെയാണ് എന്റെ സമരം: കെ മുരളീധരന്‍

ഒരു വിദ്യാര്‍ഥി സമരം പോലും നടക്കാത്ത ഒരു കാലം ഈ അക്കാദമിക്ക് മുമ്പുണ്ടായിരുന്നു സമാധാനം ...

news

കാൻപുരിൽ കെട്ടിടം തകർന്ന് ഏഴു മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ഇപ്പോഴും മുപ്പതിലധികം ആളുകള്‍ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ...

Widgets Magazine