സ്ഥാനാര്‍ഥി നിര്‍ണയം: സുധീരന് തിരിച്ചടി; പൊതുമാനദണ്ഡമില്ല; വിജയസാധ്യത മാത്രം പരിഗണിക്കും

അഴിമതി ആരോപണം നേരിടുന്നവരെയും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരെയും ഒഴിവാക്കണമെന്ന കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി.

ന്യൂഡല്‍ഹി, വി എം സുധീരന്‍, എ ഐ സി സി, ഹൈക്കമാന്‍ഡ് newdelhi, VM Sudheeran, AICC, highcomand
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (10:36 IST)
അഴിമതി ആരോപണം നേരിടുന്നവരെയും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരെയും ഒഴിവാക്കണമെന്ന കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിര്‍ദേശം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. ഇതോടെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക തയാറാക്കാൻ പൊതുമാനദണ്ഡം വേണ്ടെന്ന ധാരണയായി. വിജയസാധ്യത മാത്രമായിരിക്കും പരിഗണിക്കുക.

വനിതകൾക്കും യുവാക്കൾക്കും പ്രാമുഖ്യം നല്‍കണമെന്ന എ ഐ സി സി മാനദണ്ഡവും പരിഗണിക്കും. തർക്കസീറ്റുകളുടെ പട്ടിക തിരഞ്ഞെടുപ്പ് സമിതിക്ക് കൈമാറാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പു സമിതി കൈക്കൊള്ളും. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ തയാറാക്കുകയും ഇല്ലാത്തവയില്‍ ഇന്ന് ധാരണയിലെത്തുകയും ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :