ആനകള്‍ക്കു മൂന്നുമാസത്തിനകം കൂടു നിര്‍മ്മിക്കണം ഇല്ലെങ്കില്‍ പിഴ

തിരുവന്തപുരം:| Last Updated: വെള്ളി, 15 മെയ് 2015 (18:08 IST)
നാട്ടാനകള്‍ക്ക് മൂന്നുമാസത്തിനകം കൂടു നിര്‍മ്മിക്കണമെന്ന് വനംവകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഹരികുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.

സര്‍ക്കുലറില്‍ മൂന്നു മാസത്തിനുള്ളില്‍ ഉടമകള്‍ ആനകള്‍ക്കായി കൂടൊരുക്കണമെന്നും
ഇല്ലെങ്കില്‍ 25,000 രൂപ പിഴ ഈടാക്കുമെന്നും പറയുന്നു. പിന്നീടുള്ള ഒരോ 10 ദിവസങ്ങള്‍ക്കും യഥാക്രമം 2,000, 4,000, 6,000 എന്നിങ്ങനെ പിഴ ഈടാക്കും. തുടര്‍ന്നും കൂടുണ്ടാക്കാന്‍ തയാറായില്ലെങ്കില്‍ ഉടമകള്ര്‍ക്കെതിരെ കേസെടുക്കാനും ഉടമസ്ഥാവകാശ റദ്ദാക്കാനും നിദ്ദേശമുണ്ട്. നാട്ടാനപരിപാലനത്തിനായി സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്‍റെ പുതിയ സര്‍ക്കുലര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :