ബാര്‍ കേസ്: അന്വേഷണം വൈകുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആന്റണി രാജു

തിരുവനന്തപുരം:| Last Modified വെള്ളി, 15 മെയ് 2015 (12:24 IST)
ബാര്‍ കോഴക്കേസില്‍ അന്വേഷണം വൈകുന്നതില്‍ ദുരൂഹതയുണ്ടെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ആന്റണി രാജു ഇക്കാര്യം പറഞ്ഞത്.

തെളിവുണ്ടാക്കാന്‍ വേണ്ടി വിജിലന്‍സ് ആളുകളിള്‍ നിന്നും നിര്‍ബന്ധിച്ച് മൊഴിയെടുക്കുകയാണ്. ഇതിന് പിന്നിള്‍ ഗൂഢാലോചനയുണ്ട്. ചിലരെ വിളിച്ചു വരുത്തിയും ചിലര്‍ അങ്ങോട്ടു ചെന്നുമാണ് മൊഴി നള്‍കുന്നത്. ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണിതെല്ലാം ആന്റണി രാജു പറഞ്ഞു.


350 പേരുടെ മൊഴികളെടുക്കുക എന്നത് അസാധ്യമാണ്. ഒരു സാധാരണക്കാരന്റെ കാര്യത്തിലാണെങ്കിള്‍ പോലും അത് ചെയ്യില്ലായിരുന്നു. തെളിവുണ്ടോ എന്നന്വേഷിച്ച് മാസങ്ങളും വര്‍ഷങ്ങളും പോകേണ്ട ആവശ്യമുണ്ടോ എന്നും ആന്റണി രാജു ചോദിച്ചു.

നിയമം നിയമത്തിന്റെ വഴിക്കല്ല ബിജു രമേശിന്റെ വഴിക്കാണ് പോകുന്നതെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നള്‍കുന്നത് കെഎം മാണിയേയും പാര്‍ട്ടിയേയും അപമാനിക്കാനാണ്. ഇതിന് പിന്നിലെ ശക്തികള്‍ ഉടന്‍ പുറത്തു വരുമെന്നും ആന്റണി രാജു പറഞ്ഞു. കേസില്‍ അന്വേഷണം നീളുന്നതില്‍ കേരളാ കോണ്‍ഗ്രസിനുള്ള അതൃപ്തിയാണ് ആന്റണി രാജുവിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :