കാറും ലോറിയും കൂട്ടിയിടിച്ചു; കുട്ടികളടക്കം മൂന്നു പേർ മരിച്ചു

   വാഹനപകടം , കുട്ടികളടക്കം മൂന്നു പേർ മരിച്ചു , കാറും ലോറിയും കൂട്ടിയിടിച്ചു
തൃശൂര്‍| jibin| Last Modified ചൊവ്വ, 12 മെയ് 2015 (12:47 IST)
ദേശീയപാത 47 തൃശൂര്‍- പാലക്കാട് റോഡില്‍ കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കോതമംഗലം പിണ്ടിമന സ്വദേശി പ്രതാപന്റെ മക്കളായ നിവേദ (6), ഒന്നര വയസുകാരിയായ നവനി, പ്രതാപന്റെ അമ്മ വത്സ എന്നിവരാണു മരിച്ചത്. പ്രതാപൻ,​ ഭാര്യ ആശ,​ ബന്ധുക്കളായ അജിമോൻ,​ തങ്കമ്മ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെ കുതിരാനിൽ വെച്ച് പാലക്കാട്ടേക്കു പോവുകയായിരുന്ന മാരുതി 800 കാറാര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു.
മുന്നിൽ പോയ ചരക്കു ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പ്രതാപനും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി കാർ ലോറിയുടെ പിന്നിലിടിച്ചു കയറുകയായിരുന്നു. പിന്നാലെ വന്ന മറ്രൊരു ലോറി കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. കാർ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. പുറത്തെടുക്കുന്പോൾ മൂവരും മരണപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :