ദേശീയ ഗെയിംസ്; രഞ്ജിത് മഹേശ്വരി പുറത്ത്

ദേശീയ ഗെയിംസ്, രഞ്ജിത് മഹേശ്വരി, ലോങ് ജമ്പ്
തിരുവനന്തപുരം| vishnu| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (13:14 IST)
ദേശീയ ഗെയിംസ് അത്‌ലറ്റിക്സില്‍ ലോങ്ജംപ് ഫൈനലിലേക്കു യോഗ്യത നേടാതെ കേരളത്തിന്റെ രഞ്ജിത് മഹേശ്വരി പുറത്ത്. യോഗ്യതാ റൌണ്ടിലെ രഞ്ജിത്തിന്റെ ആദ്യചാട്ടം ഫൌളായിപ്പോയി. രണ്ടും മൂന്നും ശ്രമങ്ങളില്‍നിന്നു താരം വിട്ടുനിന്നു. ട്രിപ്പിള്‍ ജംപില്‍ മെഡല്‍ നേടുകയാണു തന്റെ ലക്ഷ്യമെന്നും എന്‍ട്രി കൊടുത്തുപോയതിനാലാണു ലോങ്ജംപില്‍ ഇറങ്ങിയതെന്നും താരം പറഞ്ഞു.

രഞജിത് മഹേശ്വരി ലോങ്ജമ്പില്‍ നിന്ന് പിന്മാറിയത് കേരളത്തിന് തിരിച്ചടിയായി. എന്നാല്‍ ലോങ്ജമ്പില്‍ കേരളത്തിന്റെ മുഹമ്മദ് അനീസും എം.പി. ഹരീകൃഷ്ണനും ഫൈനലിന് യോഗ്യത നേടി 7.18 മീറ്റര്‍ ചാടിയ മുഹമ്മദ് അനീസ് ഹീറ്റ്‌സില്‍ ആറാമതാണ്. 6.85 മീറ്റര്‍ ചാടിയ ഹരികൃഷ്ണന്‍ പത്താമതും. 7.65 മീറ്റര്‍ ചാടിയ മധ്യപ്രദേശിന്റെ അങ്കിത് ശര്‍മയാണ് ഒന്നാമത്. 7.31 മീറ്റര്‍ ചാടിയ സര്‍വീസസിന്റെ അര്‍ഷാദ് മുഹമ്മദ് രണ്ടാമതും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :