ദേശീയ ഗെയിംസ് ഫുട്‌ബോള്‍: മിസോറാം - പഞ്ചാബ് ഫൈനല്‍

കോഴിക്കോട്| Joys Joy| Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (10:29 IST)
ദേശീയഗെയിംസ് ഫുട്‌ബോള്‍ പുരുഷവിഭാഗം ഫൈനലില്‍ പഞ്ചാബ് മിസോറാമിനെ നേരിടും. മഹാരാഷ്‌ട്രയ്ക്ക് എതിരായ രണ്ടാം സെമിയില്‍ ജയിച്ചതോടെയാണ് മിസോറാം ഫൈനലില്‍ എത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മിസോറാം മഹാരാഷ്‌ട്രയെ പരാജയപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ഫൈനല്‍.

ആവേശം നിറഞ്ഞുനിന്ന കളിയില്‍ അവസാന നിമിഷത്തിലാണ് മിസോറാം വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച മിസോറാം 48ആം മിനിട്ടില്‍ ഗോള്‍ നേടിയെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മഹാരാഷ്‌ട്ര തിരിച്ചടിച്ചു. പിന്നീട് വാശിയേറിയ പോരാട്ടത്തിനൊടുവില്‍, അധികസമയത്തിന്റെ ആദ്യ മിനിട്ടില്‍ ലാല്‍ഡംപൂയ നേടിയ ഗോളിലൂടെ മിസോറാം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു.

ആദ്യസെമിയില്‍ പഞ്ചാബ് ഗോവയെ തോല്‍പിച്ചിരുന്നു. ഗോവയെ 2-0 ന് തകര്‍ത്താണ് പഞ്ചാബ് ഫൈനലില്‍ പ്രവേശിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :