ആരോപണങ്ങള്‍ അന്വേഷിച്ചാല്‍ ചിലരൊക്കെ കുടുങ്ങുമെന്ന് തിരുവഞ്ചൂര്‍

ദേശീയ ഗെയിംസ്, തിരുവഞ്ചൂര്‍, ഫണ്ട്
തിരുവനന്തപുരം| vishnu| Last Modified ശനി, 7 ഫെബ്രുവരി 2015 (18:17 IST)
ദേശീയ ഗെയിംസ് ആരോപണങ്ങള്‍ അന്വേഷിച്ചാല്‍ ചിലര്‍ കുടുങ്ങുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതാരെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം ഗെയി,സ് തുക വകമാറ്റിയതില്‍ തനിക്ക് പങ്കില്ലെന്നും ഒരു നയാ പൈസ പോലും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടില്ല എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ ദേശീയ ഗെയിംസിന്റെ തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്. അത് അന്വേഷിക്കണം. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണ്. ഗണേഷ് കുമാര്‍ മന്ത്രിയായിരുന്നപ്പോഴാണ് തീരുമാനങ്ങള്‍ എടുത്തത്. ഗെയിംസ് ബജറ്റില്‍ ഒപ്പിട്ടത് എം.വിജയകുമാറും ഗണേഷ് കുമാറുമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ദേശീയ ഗെയിംസുമായി ബന്ധമില്ലാത്ത പദ്ധതികള്‍ക്കായി മുന്‍സര്‍ക്കാര്‍ ദേശീയ ഗെയിംസിന്റെ ഫണ്ട് ദുര്‍വിനിയോഗം ചെയ്തെന്ന് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ സമാന ആരോപണവുമായി ഗെയിംസ് സി‌ഇഒ ജേക്കബ് പുന്നൂസും പറഞ്ഞിരുന്നു. ഗെയിംസ് കഴിയുന്നതോടെ ഫണ്ട് വിനിയോഗം ചൂടുപിടിച്ച ചര്‍ച്ചയാകുമെന്ന് ഇതോടെ ഉറപ്പായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :