നന്മ ബുക്സിന് അല്‍ഖ്വായ്ദ ബന്ധമെന്ന് റിപ്പോര്‍ട്ട്

നന്മ ബുക്സ്, അല്‍ഖ്വായ്ദ,ഇന്റലിജന്‍സ്
കൊച്ചി| VISHNU.NL| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (17:46 IST)
കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന 'നന്മ ബുക്‌സിന്' ആഗോള തീവ്രവാദ സംഘടനയായ അല്‍ഖ്വായ്ദയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിലാണത്രെ ഇക്കാര്യം കണ്ടെത്തിയത്.
നന്മ ബുക്സിന്റെ മാനേജിംഗ് ഡയറക്ടറായ അബ്ദുറഹ്മാന്‍ നേരത്തെ സിമി പ്രവര്‍ത്തകനായിരുന്നു. കഴിഞ്ഞ വര്‍ഷം വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പുസ്തകം പ്രസിദ്ധീകരിച്ചു എന്ന കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

അന്ന് നന്മ പബ്ലിക്കേഷന്‍ റെയ്ഡ് ചെയ്ത പൊലീസ് നിരവധി പുസ്തകങ്ങള്‍ പിടിച്ചെടുത്തിരുന്നു. അന്ന് പിടിച്ചെടുത്ത
'ദാവത്തും ജിഹാദും' എന്ന പുസ്തകം സംബന്ധിച്ചാണ് ഇപ്പോഴത്തെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഉര്‍ദുവിലാണ് ഇതിന്റെ മൂല ഗ്രന്ഥം. ആ ഗ്രന്ഥത്തിന്റെ കര്‍ത്താവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോള്‍ അല്‍ഖ്വായ്ദ ബന്ധം വെളിപ്പെട്ടിരിക്കുന്നതെന്നാണ് വാര്‍ത്ത. മംഗളം ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

'ജഹില്ലിയത്ത് കെ ഖിലാഫ് ജംഗ് 'എന്ന ഉര്‍ദു പുസ്തകമാണ് ദാവത്തും ജിഹാദും എന്നപേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.ഈ പുസ്തകം എഴുതിയ അബ്ദുള്‍ ആലിം ഇസ്ലാഹിയുടെ മകന്‍ മൗതാസിം ബില്ലയിലാണ് അല്‍ഖ്വായ്ദ ബന്ധം ആരോപിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം മുന്പ് മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റിലായ ഷാ മുദസ്സിര്‍, ഷൊയ്ബ് അഹമ്മദ് ഖാന്‍ എന്നീ സിമി പ്രവര്‍ത്തകരില്‍ നിന്നാണ് മൗതാസിമിന്‍റെ അല്‍ഖ്വായ്ദ ബന്ധം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.

അതേസമയം മൗതാസിം ബില്ല തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപനങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഉര്‍ദുവില്‍ നിന്ന് മലയാളത്തിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തിയ ഉസ്മാനും നിരീക്ഷത്തിലാണെന്നാണ് വാര്‍ത്ത.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :