നാദാപുരം|
jibin|
Last Modified ബുധന്‍, 19 നവംബര്‍ 2014 (15:06 IST)
പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവം രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചിട്ടും അധികൃതര്‍ വിവരം മറച്ചുവെച്ചുവെന്ന് പൊലീസ്. ഈ വിവരങ്ങള്‍ കാട്ടി നാദാപുരം സിഐ റിപ്പോര്‍ട്ട് ബാലാവകാശ കമ്മീഷന് ചെയര്മാന് നസീര്‍ ചാലിയത്തിന്
കൈമാറി.
സ്കൂളിന്റെ മാനേജിങ് കമ്മിറ്റി സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാന് സഖാഫി കുട്ടിയെ മോശമായി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശം ഗൌരവം നിറഞ്ഞതാണെന്ന് ബാലാവകാശ കമ്മീഷന് വ്യക്തമാക്കുകയും ചെയ്തു. പരാമര്‍ശത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടി പീഡിപ്പിക്കപ്പെട്ടതായി മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതര്‍ ഇക്കാര്യം മറച്ചുവെച്ചതായും. സംഭവമുണ്ടായി 10 ദിവസം കഴിഞ്ഞിട്ടാണ് പൊലീസില്‍ പരാതി ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരം പരാതികള്‍ രേഖാമൂലം ലഭിച്ചില്ലെങ്കില്‍ പോലും സംഭവം പൊലീസില്‍ അറിയിക്കണമെന്നിരിക്കെ സ്കൂള്‍ അധികൃതര്‍ മനപൂര്‍വ്വം പീഡനവിവരം മറച്ചുവെച്ചുവെന്നും വ്യക്തമാക്കുന്നു.
സ്കൂളിന്റെ മാനേജിങ് കമ്മിറ്റി സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാന് സഖാഫിയുടേതായി പുറത്തുവന്ന പ്രസംഗം ഇക്കാര്യം ശരിവെക്കുന്നതാണെന്നും പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.