ഡല്‍ഹി റേപ് സിറ്റി തന്നെ, 10 മാസങ്ങള്‍ക്കിടെ നടന്നത് 1704 പിഡനങ്ങള്‍!

ഡല്‍ഹി, പീഡനം, പൊലീസ് കേസ്
ന്യൂഡല്‍ഹി| VISHNU.NL| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (14:55 IST)
പൌരാണികതയും ആധുനികതയും സമ്മേളിച്ചിരിക്കുന്ന ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമാകുന്നതിനുള്ള എല്ലാ യോഗ്യതകളുമുള്ളതാണ്. എന്നാല്‍ ഇന്ന് ഡല്‍ഹി അറിയപ്പെടുന്നത് ബലാത്സംഗത്തിന്റെ തലസ്ഥാനം എന്നാണ്. ആ വിളിപ്പേര് അന്വര്‍ഥമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ദിനം പ്രതി പുറത്തുവന്നിരിക്കുന്നത്. ഇപ്പോളിതാ ഇന്ദ്രപ്രസ്ഥത്തിനെ റേപ് സിറ്റിയാക്കി ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. വെറും പത്തുമാസങ്ങള്‍ കൊണ്ട് നമ്മുടെ രാജ്യ തലസ്ഥാനത്ത് നടന്നിരിക്കുന്നത് 1704 പീഡനങ്ങളാണ്!

ഓര്‍ക്കുക ഇത് ഡല്‍ഹിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മാത്രമാണ്. രജിസ്റ്റര്‍ ചെയ്യപ്പെടാത്തവയുടെ കണക്കുകള്‍ എടുത്താല്‍ പീഡനക്കേസുകളുടെ എണ്ണം വീണ്ടും ആയിരങ്ങള്‍ കടന്നേക്കാമെന്നാണ് പൊലീസ് ഉന്നതര്‍ തന്നെ പറയുന്നത്. രജിസ്റ്റര്‍ ചെയപ്പെട്ട കേസുകളില്‍ ആരേയും ഞെട്ടിക്കുന്നത്, 215 എണ്ണത്തിലെ പ്രതികള്‍ പിതാക്കന്മാരും സഹോദരന്മാരും അടുത്ത ബന്ധുക്കളുമാണെന്നതാണ്. ഈ 215 കേസുകളില്‍ 43 കേസുകളില്‍ പിതാക്കന്മാരും 27 കേസുകളില്‍ സഹോദരന്മാരും 36ല്‍ അമ്മാവന്മാരും കസിന്‍സും 23 എണ്ണത്തില്‍ രണ്ടാനച്ഛന്മാരും ബാക്കിയുള്ള 86 കേസുകളില്‍ മറ്റ് ബന്ധുക്കളുമാണ് പ്രതികള്‍. കൂട്ടത്തില്‍ സ്വന്തം മുത്തഛന്‍ തന്നെ പീഡനം നടത്തിയ കേസുകള്‍ പോലും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലെ പീഡനക്കേസുകളില്‍ ഇരകളായത് കൂടുതലും രണ്ടുവയസുമുതല്‍ 12 വയസു വരെയുള്ള കൊച്ചു പെണ്‍കുട്ടികളാണെന്നതാണ് കൂടുതല്‍ ഞെട്ടിക്കുന്നത്. മിക്ക കേസുകളിലും പെണ്‍കുട്ടിയെ അറിയുന്ന ആള്‍ തന്നെയാണ് ബലാത്സംഗം ചെയ്തിരിക്കുന്നത്. ഫാദര്‍ ഇന്‍ ലോ മാര്‍ ഇത്തരം എട്ട് കേസുകളില്‍ പ്രതികളായിട്ടുണ്ട്. സണ്‍ ഇന്‍ ലോമാര്‍ മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 74 കേസുകളില്‍ ബ്രദര്‍ ഇന്‍ ലോമാരാണ് പെണ്ണിന്റെ മാനം കവര്‍ന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ നടന്ന 352 ബലാത്സംഗ കേസുകളിലും അയല്‍വാസികളാണ് പ്രതികള്‍.

മറ്റ് 83 കേസുകളില്‍ കുടുംബസുഹൃത്താണ് ബലാത്സംഗ വീരനായി മാറിയത്. വീട്ടില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കാനെത്തിയ ട്യൂട്ടര്‍ അല്ലെങ്കില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ ശിഷ്യകളുടെ മാനം കവര്‍ന്നെടുത്ത 24 ബലാത്സംഗ കേസുകള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നടന്നിട്ടുണ്ട്. അഞ്ച് കേസുകളില്‍ പുരോഹിതന്‍ അല്ലെങ്കില്‍ താന്ത്രിക്കുകളാണ് പ്രതികള്‍. 642 കേസുകളില്‍ വില്ലന്മാരായത് ആണ്‍സുഹൃത്തുക്കളാണ്. ഈ കേസുകളില്‍ വിവിധ പ്രായത്തിലുള്ള 1711 സ്ത്രീകളാണ് ഇരകളായത്. ഇതില്‍ നാല് പേര്‍ രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളാണ്. 127 ഇരകള്‍ ഏഴ് വയസ്സിനും 12 വയസ്സിനും ഇടിയിലുള്ളവരും.

ഈ കേസുകളിലെല്ലാം കൂടി 1613 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ 116 പേര്‍ നിരക്ഷരരരും 570 പേര്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി പോയവരുമാണ്. 122 പേര്‍ അനാഥരാണ്. പ്രതികളിലെ 23 പേര്‍ 50 വയസ്സ് കഴിഞ്ഞവരാണ്. ഡല്‍ഹിന്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേതാണ് കണക്കുകള്‍. പൊലീസിന്റെ ക്രിയാത്മകമായ നടപടികള്‍ മൂലം പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നതിനാലാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതെന്നാണ് ഡല്‍ഹി പൊലീസ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. എന്നാല്‍ ബലാത്സംഗങ്ങള്‍ തടയുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചു എന്ന് ഇവര്‍ വ്യക്തമാക്കുന്നുമില്ല. ഭൂരിഭാഗം കേസുകളും നടന്നത് വീടുകള്‍ക്കുള്ളില്‍ ബന്ധുക്കള്‍ തന്നെ നടത്തിയതായതിനാല്‍ എങ്ങനെ തങ്ങളെക്കൊണ്ട് ഇവ തടയാന്‍ കഴിയുമെന്നാണ് പൊലീസ് ചോദിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :