ആള്‍ദൈവം രാംപാലിന്റെ അനുയായികള്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു

ഹിസാര്‍| Last Updated: ചൊവ്വ, 18 നവം‌ബര്‍ 2014 (15:31 IST)
ആള്‍ദൈവമായ രാംപാലിനെ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഹരിയാണയിലെ ഹിസാറില്‍ സംഘര്‍ഷം. രാംപാലിന്റെ അനുയായികള്‍ പോലീസ്‌സംഘത്തിനു നേരെ വെടിയുതിര്‍ത്തു.

സത്‌ലോക് ആശ്രമമെന്ന രാംപാലിന്റെ ആശ്രമത്തിലെത്തിയ പൊലീസിന് നേരെയാണ് ആക്രമണമുണ്ടായത്.
രാംപാലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നുള്ള പഞ്ചാബ്, ഹരിയാണ ഹൈക്കോടതികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പൊലീസ് നടപടി. കൊലക്കുറ്റം ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് രാംപാലിന് മേല്‍ ചുമത്തിയിട്ടുള്ളത്.

വെടിവെപ്പിനെത്തുടര്‍ന്ന് പോലീസും സ്വാത് കമാന്‍ഡോകളും ലാത്തിച്ചാര്‍ജ്ജ് നടത്തി. ലാത്തി ചാര്‍ജ്ജില്‍ ഒട്ടേറെ അനുയായികള്‍ക്കുംമാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :