സൌമ്യയുടെ ആ നാടകത്തിന് പൊലീസും കൂട്ടുനിന്നു

Sumeesh| Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (17:34 IST)
സൌമ്യയുടെ അമ്മ കമലയുടെ മൃദ ദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ
വിഷം ഉള്ളിൽ ചെന്നാണ് മരണപ്പെട്ടത് എന്ന് അന്വേഷണ ഉദ്യോഗസ്തരെ അറിയിച്ചിരുന്നു. എന്നാൽ വിവരം പുറത്തു വിടതെ പൊലീസ് രഹസ്യമാക്കി വച്ചു.

ബന്ധുക്കളെയും നാട്ടുകാരെയും വെള്ളത്തിലെ പ്രശനമൂലമാണ് മരണം സംഭവിച്ചത് എന്ന് സൌമ്യ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇവർ തന്നെ വെള്ളം പരിശോധിച്ച് വെള്ളത്തിൽ അമോണിയ കണ്ടെത്തിയതായി പ്രചരണം നടാത്തി. പൊലീസ് ആ വാദത്തെ എതിർത്തില്ല. അതിനു പിന്നീൽ പൊലീസിന് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

താൻ സുരക്ഷിതയാണെന്ന ധാരണ പ്രതിയിലുണ്ടാക്കി കൃത്യത്തിൽ മറ്റാരെങ്കിലും . ഉൾപ്പെട്ടിട്ടുണ്ടോ എന്നതറിയുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ഇതിനിടെ സൌമ്യുടെ അച്ഛൻ കുഞ്ഞിക്കണ്ണന്റെയും ആന്തരാവയവങ്ങളിൽ സമാനമായ രാസപഥാർത്ഥം കണ്ടെത്തിയതോടെ. മകൾ ഐശ്വര്യയുടെ മരണത്തിലും വ്യക്തത ആവശ്യമായിരുന്നു.

ബന്ധുവായ ഒരാൾ കുട്ടിയുടെ മരണത്തിൽ അന്വേഷണാം വേണമെന്ന് പരാതി നൽകിയതോടെ. പരിശോധന പൂർത്തിയാക്കാതെ സംസ്കരിച്ച കുട്ടിയുടെ മൃദദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു.. ഇതോടെയാണ് അസൂത്രിതമായ കൊലപാത്തെക്കുറിച്ചുള്ള വാർത്ത പുറം‌ലോകം അറിയുന്നത് വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :