തീ പാറുന്ന പോരാട്ടത്തിന്‌ കാഹളം മുഴങ്ങി; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്, ഫലപ്രഖ്യാപനം മെയ് 31 ന്

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് മെയ് 28 ന്, ഫലപ്രഖ്യാപനം മെയ് 31 ന്

അപർണ| Last Modified വ്യാഴം, 26 ഏപ്രില്‍ 2018 (16:57 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മെയ് 28 ന് തെരഞ്ഞെടുപ്പ് നടക്കും. ഫലപ്രഖ്യാപനം മെയ് 31 ന്.
മെയ് 3 ന് തെരഞ്ഞെടുപ്പ് വിഞ്ജാപനം പുറത്തിറങ്ങും.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 10 . സൂക്ഷ്മ പരിശോധന 11 ഉം പത്രുക പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് പതിന്നാലുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചതാണ് ഈ കാര്യം.

മെയ് 10 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാനതിയതി. സിപിഐഎം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാനാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറാണ് മത്സരിക്കുന്നത്.

മൂന്ന് മുന്നണികള്‍ക്കും ഒരേ പോലെ ആത്മ വിശ്വാസം നല്‍കുന്ന ചെങ്ങന്നൂരില്‍ തീ പാറുന്ന തെരഞ്ഞെടുപ്പ് പോരാട്ടമാകുമെന്നതില്‍ തര്‍ക്കമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :