തൊഴിലാളിയെ തലക്കടിച്ചു കൊന്നു: 3 പേര്‍ അറസ്റ്റില്‍

തക്കല:| Last Modified ഞായര്‍, 26 ജൂലൈ 2015 (17:24 IST)
തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരപ്പുറവിള സാം‍രാജ് എന്ന 47 കാരനാണു അഞ്ചംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ മരിച്ചത്.

വെള്ളിയാഴ്ച രാത്രി തക്കല പരക്കോട്ടിലെ വീട്ടിനു മുന്നില്‍ വച്ചാണ് സാം‍രാജിനെ അക്രമികള്‍ ആക്രമിച്ചത്. തലയ്ക്കടിയേറ്റ ഇയാളെ ഉടന്‍ തന്നെ തക്കല സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സാം‍രാജിന്‍റെ അയല്‍വാസികളായ ജോണ്‍സണ്‍, ജയന്‍ ബോസ്, ജഗല്‍ ബോസ് എന്നിവരാണ് അറസ്റ്റിലായത്. മറ്റു രണ്ടു പേരെ പിടികൂടാന്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :