മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്‌റ്റില്‍

മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നെന്ന് വ്യാജ സന്ദേശം; യുവാവ് അറസ്‌റ്റില്‍

  mullapperiyar , police , mullapperiyar dam , kerala police , അശ്വിൻ ബാബു , മുല്ലപ്പെരിയാര്‍ അണക്കെട്ട് , പൊലീസ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (15:38 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നുവെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റില്‍. പാലക്കാട് നെൻമാറ സ്വദേശി അശ്വിൻ ബാബുവാണ് (19) അറസ്റ്റിലായത്.

കേരള പൊലീസ് ആക്ടിലെ 118 ബി അനുസരിച്ചാണ് അശ്വിനെതിരെ കേസെടുത്തത്. ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്.

അതേസമയം, സന്ദേശം നിര്‍മിച്ചത് അശ്വിന്‍ അല്ലെന്നും ലഭിച്ച സന്ദേശം വിവിധ ഗ്രൂപ്പുകളിലേക്ക് പങ്കുവയ്‌ക്കുക മാത്രമാണ് ഇയാള്‍ ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് മഴ ശക്തമായിരുന്ന സമയത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നുവെന്നും അപകടത്തിലാണെന്നും ചൂണ്ടിക്കാട്ടി വിഡീയോകളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു. ഈ വ്യാജ സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം സൈബര്‍ സെല്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അശ്വിന്റെ അറസ്‌റ്റ് ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :