യുവാവിന്റെ ദുരൂഹ മരണം; യുവതിയെ ജനക്കൂട്ടം തല്ലിച്ചതച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു

പട്‌ന, ചൊവ്വ, 21 ഓഗസ്റ്റ് 2018 (13:11 IST)

 murder woman , police , woman thrashed , mob attack , ജനക്കൂട്ടം , പൊലീസ് , യുവതി , ആക്രമണം , കൊല
അനുബന്ധ വാര്‍ത്തകള്‍

കൊലപാതക കുറ്റം ആരോപിച്ച് യുവതിയെ ജനക്കൂട്ടം തല്ലിച്ചതച്ച് നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചു. തിങ്കളാഴ്ച ബിഹാറിലെ ഭോജ്പുരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ആക്രമം നടത്തിയ 15പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

പ്രദേശത്തെ ഒരു യുവാവിന്റെ മരണത്തോടെയാണ് ജില്ലയിലെ ചില ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയത്. വിമലേഷ് സാഹ് എന്ന 19കാരനെ ഞായറാഴ്‌ച മുതല്‍ കാണാനില്ലായിരുന്നു. തിങ്കളാഴ്‌ച രാവിലെ യുവാവിന്റെ മൃതദേഹം സമീപത്തെ റെയില്‍‌വെ ട്രാക്കില്‍ നിന്നും കണ്ടെത്തിയതോടെയാണ് ജനക്കൂട്ടം അക്രമാസക്തമായത്.

ഗതാഗതം തടയുകയും കടകള്‍ക്ക് തീവയ്‌ക്കുകയും ചെയ്‌ത അക്രമികള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. ഇതിനിടെ സമീപത്തെ ഒരു കെട്ടിടത്തില്‍ നിന്നും ഒരു കൂട്ടമാളുകള്‍ യുവതിയെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന്  അവശയായ യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുകയുമായിരുന്നു.

തന്നെ ഉപദ്രവിക്കരുതെന്ന് യുവതി അപേക്ഷിച്ചെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് യുവതിയെ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനക്കൂട്ടം ട്രെയിനിന് കല്ലെറിയുകയും പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്‌തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൃതദേഹങ്ങൾ ഫ്രിഡ്‌ജിലും സ്യൂട്ട്‌കേസിലും അലമാരയിലും; അഞ്ചംഗ കുടുംബം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

അലഹാബാദിലെ ധുമൻഗഞ്ജിൽ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി. ഫ്രിഡ്‌ജിലും ...

news

കോളേജുകളില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറങ്ങി

ക്യാംപസുകളിൽ അനധികൃതമായി പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകർത്തുന്നുവെന്ന ...

news

ഗർഭിണികളും രോഗികളുമടക്കം ആറുപേർ; അഞ്ച് ദിവസമായി ഒറ്റപ്പെട്ടുകിടന്ന നെല്ലിയാമ്പതിയിൽ നിന്ന് ആദ്യ ഹെലികോപ്‌റ്റർ എത്തി

മഴയിലും ഉരുള്‍പ്പൊട്ടലിലിലും അഞ്ച് ദിവസമായി ഒറ്റപ്പെട്ടുകിടക്കുന്ന നെല്ലയാമ്പതിയില്‍ ...

news

വിശ്വാസത്തിന്റേയും ത്യാഗത്തിന്റേയും ബലിപെരുന്നാൾ; ഗൾഫിൽ ഇന്ന്, കേരളത്തിൽ നാളെ

ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ. സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണ് ഇന്ന് ...

Widgets Magazine