ടൊവിനോ മാസ്; രക്ഷാപ്രവർത്തനത്തിൽ നിറസാന്നിധ്യമായി നടൻ

വെള്ളി, 17 ഓഗസ്റ്റ് 2018 (14:52 IST)

കേരളത്തിലെ പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമായി നിരവധി ആളുകളാണ് സഹായം അഭ്യർത്ഥിക്കുന്നത്. ബോളിവുഡില്‍ നിന്നും മറ്റുള്ള ഭാഷകളില്‍ നിന്നും നിരവധി താരങ്ങള്‍ സഹായവുമായി എത്തിയിരുന്നു. ഇതില്‍ മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
 
മലയാളത്തില്‍ നിന്നും ഏറ്റവുമധികം സഹായങ്ങളുമായി എത്തിയത് നടന്‍ ടൊവിനോ തോമസായിരുന്നു. ഇരിങ്ങാലക്കുടയിലെ തന്റെ വീ‍ട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടു നൽകിയിരുന്നു. അതോടൊപ്പം, പടിയൂരിലെ ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താരം നേരിട്ടെത്തിയിരുന്നു.
 
ജനങ്ങള്‍ക്കൊപ്പം പച്ചക്കറിയും മറ്റുള്ള സാധാനങ്ങള്‍ ചുമന്ന് ക്യാംപിലേക്ക് എത്തിക്കുകയും ക്യംപില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടാണ് ടൊവിനോ മടങ്ങിയത്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇന്നും രക്ഷാപ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട് ടൊവിനോ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിദേശ യാത്രകൾക്ക് 1484 കോടി, ശിവജി പ്രതിമയ്ക്ക് 3600 കോടി - കേരളത്തിലെ പ്രളയത്തിന് വെറും 100 കോടി

മഹാപ്രളയം കേരളത്തിന്‍റെ പ്രാണനെടുക്കുകയാണ്. സംസ്ഥാനത്തെ മുക്കിയ വെള്ളപ്പൊക്കത്തിൽ ...

news

1568 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടേകാൽ ലക്ഷം ആളുകൾ; രക്ഷാപ്രവർത്തനം ഊർജ്ജിതം, പതിനേഴ് ദിവസത്തിനിടെ 164 മരണം

വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ...

news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകി ക്രിക്കറ്റ് താരം സഞ്ജു സാംസൺ

സംസ്ഥാനത്തെ കടുത്ത പ്രളയക്കെടുതി നേരിടാൻ സർക്കാരിനു സഹായം നൽകി മലയാളി ക്രിക്കറ്റ് താരൻ ...

Widgets Magazine