മുല്ലപ്പള്ളി കെ‌പി‌സി‌സി അധ്യക്ഷന്‍, ബെന്നി ബെഹനാന്‍ യു‌ഡി‌എഫ് കണ്‍‌വീനര്‍

Mullappally Ramachandran, Benny Behnan, K Sudhakaran, Kodikkunnil, K Muralidharan, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹനാന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍, കെ മുരളീധരന്‍
തിരുവനന്തപുരം| BIJU| Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (21:43 IST)
കെ പി സി സി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ബെന്നി ബെഹനാന്‍ യു ഡി എഫിന്‍റെ പുതിയ കണ്‍‌വീനറാകും. പ്രചാരണസമിതി അധ്യക്ഷനായി കെ മുരളീധരനും ചുമതലയേല്‍ക്കും.

കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍, എം ഐ ഷാനവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ട്. ഗ്രൂപ്പിനതീതമായ പിന്തുണയാണ് മുല്ലപ്പള്ളിയെ സംസ്ഥാന കോണ്‍ഗ്രസിന്‍റെ അമരത്തേക്ക് പരിഗണിക്കാന്‍ ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്.

കെ പി സി സി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ മുരളീധരന്‍ തുടങ്ങിയവരെ പരിഗണിച്ചിരുന്നു. എന്നാല്‍ സര്‍വ്വസമ്മതനായ നേതാവ് എന്ന പരിഗണനയാണ് ഒടുവില്‍ മുല്ലപ്പള്ളിയിലേക്ക് ഹൈക്കമാന്‍ഡിനെ നയിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :