കെ സുധാകരന്‍ ബി‌ജെ‌പിയില്‍ ചേര്‍ന്നാല്‍ എന്താ കുഴപ്പം?: കെ സുരേന്ദ്രന്‍

സുധാകരന്‍, സുരേന്ദ്രന്‍, ബി ജെ പി, പി ജയരാജന്‍, പിണറായി, K Sudhakaran, P Jayarajan, K Surendran, BJP, Pinarayi
BIJU| Last Modified വെള്ളി, 9 മാര്‍ച്ച് 2018 (22:21 IST)
കെ സുധാകരന്‍ ബി ജെ പിയിലേക്ക് വന്നാല്‍ എന്താണ് കുഴപ്പമെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ആളുകള്‍ക്ക് ബി ജെ പിയില്‍ ചേരാന്‍ സി പി എമ്മിന്‍റെ അനുവാദം വേണമോയെന്നും സുരേന്ദ്രന്‍.

സുരേന്ദ്രന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:

ഇനി കെ സുധാകരന്‍ ബി ജെ പിയില്‍ ചേര്‍ന്നാല്‍ തന്നെ സി പി എമ്മിനെന്താ ഇത്ര ദണ്ഡം. ഇതാദ്യമായിട്ടാണോ മററു പാര്‍ട്ടിയിലുള്ളവര്‍ ബി ജെ പിയില്‍ ചേരുന്നത്? ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേരളാ നിയമസഭയിലെ സി പി എം വിജയിപ്പിച്ച എം എല്‍ എ ആയിരുന്നില്ലേ?

ത്രിപുരയില്‍ ബി ജെ പി അധികാരത്തില്‍ വന്നത് ബി ജെ പിയിലേക്കു പുതുതായി മററു പാര്‍ട്ടിക്കാര്‍ വന്നതുകൊണ്ടല്ലേ. ജനാധിപത്യസംവിധാനത്തില്‍ ആളുകള്‍ പാര്‍ട്ടിമാറുന്നത് ഇത്രവലിയ അപരാധമാണോ? എസ് എം കൃഷ്ണ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന്‍റെ മുഖ്യമന്ത്രി ആയിരുന്നില്ലേ. കേരളത്തില്‍ ബി ജെ പിക്ക് പതിനഞ്ച് ശതമാനം വോട്ടുകിട്ടിയത് പലരും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടല്ലേ.

സി പി എമ്മിന്‍റെ അനുവാദം വാങ്ങിയിട്ടുവേണോ ആളുകള്‍ക്കു ബി ജെ പിയില്‍ ചേരാന്‍? കോണ്‍ഗ്രസ്സുകാരെ മാത്രമല്ല നല്ല സി പി എം നേതാക്കളെ കിട്ടിയാലും ഞങ്ങള്‍ പാര്‍ട്ടിയില്‍ ചേര്‍ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :